NEWSROOM

കള്ളാടിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; മുഖ്യമന്ത്രി ഇന്ന് അപകട സ്ഥലത്ത് എത്തും

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

മണ്ണ് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു; ആവര്‍ത്തിച്ച് കളക്ടര്‍

കള്ളാടി മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നേരത്തേ മണ്ണ് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടര്‍.

മദ്യപിച്ച് വാഹനമോടിച്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മദ്യപിച്ച് പോലീസ് വാഹനം ഓടിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘമാണിവര്‍.

സുമന്‍, പ്രിയേഷ് , രാഹുല്‍ എന്നീ മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാര്‍. ശക്തമായ നടപടി എടുത്ത് ജില്ലാ പോലീസ് മേധാവി

മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍

മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിക്കും

കള്ളാടിയില്‍ സോണുകളായി തിരിച്ച് പരിശോധന

കള്ളാടിയില്‍ സോണുകളായി തിരിച്ച് പരിശോധനയെന്ന് ജില്ലാ പോലീസ് മേധാവി. ദുരന്തമേഖലയില്‍ നാല് സോണുകളായി തെരച്ചില്‍ നടത്തും. സംയുക്തസേനയുടെ നേതൃത്വത്തിലാകും തിരച്ചില്‍.

പാറക്കല്ലുകളും കോണ്‍ക്രീറ്റ് പാളികളും തിരച്ചിലിന് പ്രതിസന്ധിയെന്നും ജില്ലാ പോലീസ് മേധാവി

വിവിധ ജില്ലകളില്‍ സ്വകാര്യ ബസ് സമരം

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം ആരംഭിച്ചു. കോട്ടയം, പത്തനംതിട്ട കൊല്ലം ജില്ലകളില്‍ പൂര്‍ണമായും ആലപ്പുഴ ജില്ലയില്‍ ഭാഗികമായും സമരം തുടരുകയാണ്. പ്രിയദര്‍ശിനി വന്നതോടെ, സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലായെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

റോഡിലെ മണ്ണ് നീക്കാന്‍ ഇന്ന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും

കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും

വയനാട് മേപ്പാടി ദുരന്തഭൂമിയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടുരം. തുരങ്ക നിര്‍മാണ സ്ഥലത്തെ അപകടത്തില്‍ അഞ്ച് പേരെയാണ് കാണാതായത്. ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ മലയാളിയാണ്.

സര്‍ക്കാര്‍ അന്വേഷണം ഇന്ന് പ്രഖ്യാപിക്കും

ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടില്‍ സര്‍ക്കാര്‍ അന്വേഷണം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും. അന്വേഷണത്തിന് വിജിലന്‍സിന്റെ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് സൂചന. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി രമേശ് ചെന്നിത്തല

SCROLL FOR NEXT