പിഎം ശ്രീ Source: News Malayalam 24x7
NEWSROOM

"മുൻ നിലപാടുകൾ പിൻവലിച്ചത് നാണക്കേട്"; പിഎം ശ്രീയിൽ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ വിമർശനം

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം...

ന്യൂസ് ഡെസ്ക്

ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിനെതിരെ കേസ്

മുസ്ലീം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിൽ കേസ്. ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിനെതിരെ കേസെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് പിഡിപി കേന്ദ്ര കമ്മിറ്റി അംഗം അഷറഫ് വാഴക്കാല പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ശ്വേത മേനോൻ നിയമനടപടിക്ക്? 

താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് നീങ്ങാൻ ശ്വേത മേനോൻ. നിയമോപദേശം തേടിയിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാതെ രാജി സമർപ്പിക്കില്ലെന്ന് ശ്വേത നേരത്തെ പറഞ്ഞിരുന്നു. സംഘടനയിൽ നിന്ന് കൂടുതൽ പേർ രാജിവയ്ക്കുമെന്നാണ് വിവരം.

പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് സംഘമാണ് പിടിച്ചെടുത്തത്. കേരളത്തിൽ വിൽക്കാൻ അനുമതി ഇല്ലാത്ത ആറ് കുപ്പി മദ്യവും, ഒരു കുപ്പിയിൽ ഊറ്റി സൂക്ഷിച്ചിരിക്കുന്ന മദ്യവും ഉപയോഗിച്ച രണ്ടു കുപ്പി മദ്യവും കണ്ടെത്തി.

പിഎം ശ്രീയിൽ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ വിമർശനം

പിഎം ശ്രീയിൽ മുസ്‍ലിം ലീഗ് ജില്ലാ നേതൃയോഗത്തിൽ വിമർശനം. മുൻ നിലാപാടുകൾ പിൻവലിച്ചത് നാണക്കേടെന്ന് വിമർശനം. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഒരു നിലപാട്, ഭരണത്തിൽ മറ്റൊന്ന് എന്ന അവസ്ഥ ഉണ്ടാവരുതെന്നും വിമർശനം ഉയർന്നു. കോഴിക്കോട് സൗത്ത് എംഎൽഎയുടെ പി.എ. അബുതാഹിറിനെ മാറ്റണമെന്നും ആവശ്യം ഉയർന്നു. മികച്ച വിജയം നേടിയിട്ടും നേതൃത്വം കോഴിക്കോട് ജില്ലയെ അവഗണിച്ചു. പേഴ്സണൽ സ്റ്റാഫുകളെ കോഴിക്കോടിന് തന്നില്ലെന്നും നേതൃത്വം വിലയിരുത്തി.

ഇറാനിലെ ഉന്നതരെ വധിക്കാൻ പദ്ധതിയിട്ട് ഇസ്രയേൽ;യുഎസ് വെളിപ്പെടുത്തൽ

ഇറാൻ സ്പീക്കർ മുഹമ്മദ് ഗാലിബാഫിനെയും വിദേശകാര്യമന്ത്രി അബാസ് അരാഗ്ചിയേയും വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.യുഎസ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ഇക്കാര്യ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനിലെ ചർച്ചകൾക്കായുള്ള യാത്രകൾക്കിടെ വധിക്കാനായിരുന്നു ഇസ്രയേൽ ശ്രമം. ഇസ്രയേൽ തീരുമാനത്തിൽ യുഎസിന് ആശങ്കയുണ്ടായിരുന്നെന്നും വെളിപ്പെടുത്തൽ.

പ്രതിഷേധിക്കാൻ വിശ്വാസികൾ

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, സീറോ മലബാർ സഭ കൂരിയാ അംഗങ്ങൾ എന്നിവരുടെ രാജി ആവശ്യപ്പെട്ട് സഭാ ആസ്ഥാനത്തിന് മുൻപിൽ ഇന്ന് വിശ്വാസികൾ പ്രതിഷേധിക്കും. എറണാകുളം അങ്കമാലി അതിരൂപത അംഗങ്ങളാണ് പ്രതിഷേധവുമായി ഇന്ന് മൗണ്ട് സെന്റ് തോമസ് വളയുന്നത്. സഭാ ദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ തീരുമാനിച്ചിരിക്കുന്ന ഇന്നേ ദിവസം തന്നെയാണ് പ്രതിഷേധക്കാരും മൗണ്ട് സെന്റ് തോമസ് വളയുക.

പോർച്ചുഗൽ അവസാന 16ൽ

ലോകകപ്പ് നോക്കൗട്ട് ആവേശപ്പോരിൽ ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ അവസാന 16ൽ. പോർച്ചുഗലിന്റെ ജയം ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം. പറങ്കിപ്പട ജയം പിടിച്ചെടുത്തത് ഇഞ്ചുറി ടൈമിൽ. ലോകകപ്പിൽ നോക്കൗട്ടിൽ പന്ത് തട്ടുന്ന പ്രായമേറിയ താരമായി റൊണാൾഡോ.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് കാരണമാകുന്നത്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ മാസം നാല് വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

വിഴിഞ്ഞം ഓഹരി കൈമാറ്റം: കരുതലോടെ നീങ്ങാൻ സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അദാനിയുടെ അപേക്ഷയില്‍ കര്‍ശന പരിശോധന നടത്താൻ എംപവേർഡ് കമ്മിറ്റി. കരാര്‍ വ്യവസ്ഥകളും നിയന്ത്രങ്ങളും കര്‍ശനമായി പരിശോധിക്കാൻ എംപവേർഡ് കമ്മിറ്റിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍ദേശം നൽകി. സർക്കാരിനെ അറിയിക്കാതെയുള്ള ഓഹരി കൈമാറ്റ തീരുമാനത്തിൽ വി.ഡി. സതീശൻ ഇന്നലെ അദാനിയെ അതൃപ്തി അറിയിച്ചിരുന്നു. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പരിശോധിച്ച് തുടർ നിലപാട് സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിപക്ഷം ഡീൽ ആരോപണം കൂടി ഉയർത്തിയ സാഹചര്യത്തിലാണ് കർശന പരിശോധന. ഇനി എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചാലും ഓഹരി കൈമാറ്റത്തിനുള്ള സർക്കാർ അനുമതി.

SCROLL FOR NEXT