Image: X
NEWSROOM

ഹോര്‍മുസില്‍ ടോള്‍ അനുവദിക്കുന്ന കരാര്‍ അംഗീകരിക്കില്ല: നിലപാട് വ്യക്തമാക്കി ട്രംപ്

ഇന്നലെ നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നിരുന്നു

ന്യൂസ് ഡെസ്ക്

കഞ്ചാവ് പിടികൂടി

മലപ്പുറം മഞ്ചേരിയില്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഇന്നോവ കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. ബോണറ്റിലും മറ്റ് ഭാഗങ്ങളിലുമായി രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വാഹനം ഓടിച്ചിരുന്നത് മേലാറ്റൂര്‍ എപ്പിക്കാട് സ്വദേശി നിഹാലിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

ആനക്ക് മയക്ക് വെടിവെച്ചു

കോതമംഗലം ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു

ഹോര്‍മുസില്‍ ടോള്‍ അനുവദിക്കുന്ന കരാര്‍ അംഗീകരിക്കില്ല: ട്രംപ്

ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനോ സമുദ്ര ഗതാഗതത്തിനോ ടോള്‍ ഈടാക്കാന്‍ അനുവദിക്കുന്ന അന്തിമ കരാര്‍ അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കപ്പല്‍ ഗതാഗതത്തിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കാന്‍ അനുവദിക്കുന്ന അന്തിമ ഇറാന്‍ കരാര്‍ തടയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അത്തരം വ്യവസ്ഥകള്‍ തനിക്ക് സ്വീകാര്യമല്ലെന്നും ഇറാന് വേണ്ടി അംഗീകരിക്കേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്കായും അത് ചെയ്യേണ്ടി വരുമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

ഇറാന്‍ യുദ്ധത്തിനടക്കം 87.6 ബില്യണ്‍ ഡോളര്‍ അധികം വേണം: ട്രംപ്

ഇറാനെതിരെയുള്ള യുദ്ധം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 87.6 ബില്യണ്‍ ഡോളര്‍ അധികമായി അനുവദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബഡ്ജറ്റ് ബുധനാഴ്ചയാണ് ധനസഹായ നിര്‍ദ്ദേശം ഔദ്യോഗികമായി സമര്‍പ്പിച്ചത്. എത്രയും വേഗം വിഷയം പരിഗണിക്കണമെന്ന് ഡയറക്ടര്‍ റസ്സല്‍ വോട്ട് ആവശ്യപ്പെട്ടു.

ടോള്‍ പ്ലാസയില്‍ സംഘര്‍ഷം

മലപ്പുറം വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. ഫാസ്റ്റ് ടാഗില്‍ പണമില്ലാത്തത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം

ആയുഷ് ചെറിയ മീനല്ല !

പെരുമ്പാവൂരില്‍ പാതിനാറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ആയുഷ് വമ്പന്‍ സ്രാവെന്ന് പൊലീസ്. ഒരാഴ്ച മുമ്പാണ് ഇയാള്‍ പെരുമ്പാവൂരിലെ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്. ഇവിടെയാണ് വിദേശത്ത് നിന്ന് കടത്തിയ കോടികള്‍ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത്.

ഇതേ കെട്ടിടത്തിലെ പത്താം നിലയിലാണ് പെരുമ്പാവൂര്‍ എഎസ്പിയും താമസിക്കുന്നത്. എഎസ്പി താമസിക്കുന്ന അതെ ഫ്‌ളാറ്റില്‍ തങ്ങിയത് കൃത്യമായ ആസൂത്രണതോടെ.

പിഎം ശ്രീ പദ്ധതി: അടുത്ത മന്ത്രിസഭാ ഉപസമിതി യോഗം ജൂലൈ ഒന്നിന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അടുത്ത മന്ത്രിസഭാ ഉപസമിതി യോഗം ജൂലൈ ഒന്നിന് ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്നലെ നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നിരുന്നു.

കോഴിക്കോട് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഈ മാസം മാത്രം 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. കാസർഗോഡ്, കോട്ടയം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അരുണാചൽ പ്രദേശിൽ കനത്ത മഴ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയിൽ വൻ നാശനഷ്ടം. മൂന്ന് പേരെ കാണാതായി. പന്യോർ ജില്ലയിൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പതിനെട്ട് വീടുകൾ ഒലിച്ചുപോയതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

SCROLL FOR NEXT