NEWSROOM

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ? ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ഇന്നത്തെ പ്രധാന വാർത്തകൾ...

ന്യൂസ് ഡെസ്ക്

കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം;കെ. മുരളീധരൻ

വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാൻ എന്ന് മന്ത്രി കെ.മുരളീധരൻ. വിദ്യാർത്ഥികൾക്ക് മദ്യം കൊടുത്താൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി. സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാക്കും. മദ്യനയെ മുന്നണിക്കകത്തു ചർച്ച ചെയ്തിട്ട് മാത്രമേ നടപ്പിലാക്കുവെന്നും കെ.മുരളീധരൻ പറഞ്ഞു.

"മദ്യനയം കൂടിയാലോചനയില്ലാതെ നടപ്പാക്കില്ല"

പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തേ നയപരമായ കാര്യത്തിൽ തീരുമാനം എടുക്കുവെന്ന് മന്ത്രി എ.പി.അനിൽകുമാർ. തെറ്റാണന്നു ബോധ്യമായാൽ തിരുത്തും. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഏഴാം ക്ലാസുകാരന്  ക്രൂര മർദനം

ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂര മർദനം. ചൂരൽ കൊണ്ട് അടിച്ചതായും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയതായും അധ്യാപകനെതിരെ പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ?

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന. ധർമ്മേന്ദ്ര പ്രധാനെയും ഹർദീപ് സിംഗ് പുരിയെയും ഒഴിവാക്കാൻ സാധ്യത. ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പുനഃസംഘടനയ്ക്ക് ശുപാര്‍ശ ചെയ്തു. ഏക്നാഥ് ശിവസേനയിൽ നിന്ന് എൻഡിഎയിലേക്ക് ചേക്കേറിയ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നും സൂചന.

താമരശേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

താമരശേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. താമരശേരി പള്ളിപ്പുറം മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി ലോത്തുൽ റഹ്മാനാണ് എക്സൈസ് പിടിയിലായത്.

ഇന്നലെ രാത്രി 11.30 ഓടെ എക്സൈസ് സംഘം ഇയാൾ താമസിക്കുന്നിടത്തെത്തി പരിശോധിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 10.166 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

"ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു"

വീര്യം കൂടിയ മദ്യത്തിന്റെ നികുതി ഇളവിൽ ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശേരി ബിഷപ്പ് മാർ ജോസഫ് പാംബ്ളാനി. ലഹരിക്ക് അനുകൂലം എന്ന് തോന്നുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുത്. മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും പാംബ്ളാനി.

എബോള വ്യാപനം; അന്താരാഷ്ട്ര യാത്രക്കാർക്ക് നിർദേശവുമായി ആരോഗ്യ മന്ത്രാലയം

എബോള വ്യാപനത്തിൽ  ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് നിർദേശവുമായി ആരോഗ്യ മന്ത്രാലയം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമർപ്പിക്കണം. എയർ സുവിധ 2.0 അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം.

മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട

മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട. 780 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ. അരൂർ സ്വദേശി രതീഷാണ് പിടിയിലായത്. ലഹരിക്കടത്തിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

വീര്യം കുറഞ്ഞ മദ്യം: കൂടിയാലോചന ഇല്ലാതെ നടപ്പാക്കില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് കൂടിയാലോചന ഇല്ലാതെ നടപ്പാക്കില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ. പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്ത് മാത്രമേ നയപരമായ കാര്യത്തിൽ തീരുമാനം എടുക്കൂ. തെറ്റാണെന്ന് ബോധ്യമായാൽ തിരുത്തും. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും എ.പി.അനിൽകുമാർ പറഞ്ഞു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; വിമർശനവുമായി മാധ്യമം

ലഹരി മാഫിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നുവെന്ന് മാധ്യമം മുഖപ്രസംഗം. മുൻസർക്കാറിനെ കുറ്റപ്പെടുത്തി വി.ഡി. സതീശന് ഒഴിഞ്ഞുമാറാനാകില്ല. മദ്യവിൽപ്പനയിലൂടെ ഖജനാവിലെത്തുന്ന കോടികളെ കുറിച്ചല്ല ഒരു ജനപക്ഷ സർക്കാർ ചിന്തിക്കേണ്ടതെന്നും മുഖപ്രസംഗം.

സമസ്ത കേരള ജംയ്യത്തുൽ ഉലമയ്ക്ക് ഇന്ന് നൂറ് വയസ്

സമസ്ത കേരള ജംയ്യത്തുൽ ഉലമയ്ക്ക് ഇന്ന് നൂറ് വയസ്. സമുദായ വളർച്ചയിൽ വഴികാട്ടിയായി കരുത്താർജിച്ച് സുന്നി മതസംഘടന. ശതാബ്ദിവർഷത്തിൽ ഐക്യശ്രമങ്ങൾ ശക്തമാക്കി ഇരുവിഭാഗം സമസ്തകൾ.

ഖത്തറിലെ പ്രകൃതി വാതക ഫാക്ടറിയിലെ സ്ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഖത്തറിൽ പ്രകൃതി വാതക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അർജുന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം നാട്ടിലെത്തിച്ചു

സിപിഐഎം പോളിറ്റ് ബ്യൂറോ നിർണായക യോഗം ഇന്ന്

സിപിഐഎമ്മിന്റെ നിർണായക പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്തിയ കേരള ഘടകത്തിന്റെ റിപ്പോർട്ട് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. 12 മണിയോടെ എം.എ. ബേബി റിപ്പോർട്ട് അവതരിപ്പിക്കും. കടുത്ത തിരുത്തൽ നടപടി നിർദേശങ്ങൾ പിബിയിൽ ഉണ്ടാകുമെന്നാണ് സൂചന.

ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പഴയ നിലയിലേക്ക്

ഇറാൻ- യു.എസ് സംഘർഷത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്ക് സമാധാന കരാറിനെ തുടർന്ന് തുറന്നതോടെ കപ്പൽ ഗതാഗതത്തിൽ 105 ശതമാനത്തോളം വർധനയെന്ന് റിപ്പോർട്ടുകൾ. കൂടുതലും വാണിജ്യ കപ്പലുകളാണ് ഇത്തരത്തിൽ കടന്നു പോകുന്നത്. ഇതിനിടെ ഒമാൻ്റെ പിന്തുണയോടെ ബോംബുകൾ നിർവീര്യമാക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണിത്.

വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി യെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്ച ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ 10 മണിക്കൂറിലധികം വീണയെ ചോദ്യം ചെയ്തിരുന്നു..

SCROLL FOR NEXT