NEWSROOM

കാറില്‍ 100 കിലോ തൂക്കം വരുന്ന കാട്ടുപന്നിയുടെ ജഡം; കൊല്ലത്ത് അഭിഭാഷകന്‍ പിടിയില്‍

കാറിനുള്ളിൽ നിന്ന് 100 കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെയാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലത്ത് കാട്ടുപന്നിയുടെ ജഡവുമായി അഭിഭാഷകൻ പിടിയിൽ. കൊല്ലം അഞ്ചൽ ഏഴംകുളത്താണ് സംഭവം. പുനലൂർ ബാറിലെ അഭിഭാഷകനും ഭാരതീപുരം സ്വദേശിയുമായ അഡ്വ. അജിലാലിനെയാണ് വനംവകുപ്പ് പിടികൂടിയത്.

കാറിനുള്ളിൽ നിന്ന് 100 കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയുടെ ജഡമാണ് കണ്ടെത്തിയത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പന്നിപ്പടക്കം വെച്ച് കാട്ടുപന്നിയെ കൊന്നെന്ന് അഭിഭാഷകൻ മൊഴി നൽകി.

SCROLL FOR NEXT