വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 
NEWSROOM

വിഴിഞ്ഞം പദ്ധതിയുടെ അവകാശവാദത്തെ ചൊല്ലി എൽഡിഎഫും-യുഡിഎഫും വീണ്ടും നേർക്കുനേർ

പദ്ധതി ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണെന്നാണ് എം വിൻസെൻ്റ് എംഎൽഎ ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

നിയമസഭയിൽ വീണ്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കിയതിൻ്റെ അവകാശത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം. പദ്ധതി ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണെന്നാണ് എം. വിൻസെൻ്റ് എംഎൽഎ നിയമസഭയിൽ പറഞ്ഞു. എന്നാൽ, നായനാർ സർക്കാരാണ് പദ്ധതിക്കായി ആദ്യ കമ്മിറ്റിയെ നിയോഗിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ തിരിച്ചടിച്ചു.

"ഇ.കെ. നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മിറ്റിയെ നിയോഗിച്ചത്. ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം നടത്തിയത്. പിന്നീട് വന്ന എ.കെ. ആൻ്റണി സർക്കാർ ടെൻഡർ കൊടുത്തില്ല. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർവഹിച്ചത് പിണറായി സർക്കാരാണ്," മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

അതേസമയം, പദ്ധതിയിൽ യുഡിഎഫ് സർക്കാരിൻ്റെ പങ്ക് കുറച്ചു കാണുന്നില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാൻ, പദ്ധതി നടപ്പാക്കി പൂർത്തീകരിക്കുമെന്നുള്ളത് ഇടതു സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും കൂട്ടിച്ചേർത്തു.

SCROLL FOR NEXT