NEWSROOM

സർക്കാർ ലക്ഷ്യമിട്ടത് 5 വർഷത്തിനകം 100 പാലം നിർമിക്കാൻ, മൂന്നേകാൽ വർഷം കൊണ്ട് പൂർത്തിയാക്കി: മന്ത്രി മുഹമ്മദ്‌ റിയാസ്

മൂന്നേകാൽ വർഷം കൊണ്ടുതന്നെ 100 പാലങ്ങൾ നിർമിക്കാനായെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


എൽഡിഎഫ് സർക്കാരിന് കീഴിൽ സർവകാല റെക്കോർഡ് പാലങ്ങൾ സംസ്ഥാനത്ത് നിർമിക്കാനായെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. കേരളത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ നിർമിക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. എന്നാൽ മൂന്നേകാൽ വർഷം കൊണ്ടുതന്നെ 100 പാലങ്ങൾ നിർമിക്കാനായെന്നും മന്ത്രി പറഞ്ഞു.

ശ്രീകാര്യം മേൽപ്പാലം ജനങ്ങളുടെ ചിരകാല സ്വപ്നമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശ്രീകാര്യം പള്ളി മുതൽ കല്ലമ്പള്ളി വരെ 535 മീറ്റർ ദൈർഘ്യത്തിലാണ് മേൽപ്പാലം നിർമിക്കുന്നത്. മേൽപ്പാല നിർമ്മാണത്തിനായുള്ള കരാറിന് മന്ത്രിസഭാ യോഗം 2024 സെപ്റ്റംബറിൽ അനുമതി നൽകിയിരുന്നു.

71.38 കോടി രൂപ മുടക്കി നിർമിക്കുന്ന മേൽപ്പാലം ഒന്നര വർഷം കൊണ്ട് പൂർത്തിയാകും. പാലം യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലേക്ക് തടസമില്ലാത്ത യാത്രയ്ക്ക് സാഹചര്യമൊരുങ്ങും.

SCROLL FOR NEXT