NEWSROOM

അൻവറിനുള്ള ജനപിന്തുണയിൽ ആശങ്ക വേണ്ടത് എൽഡിഎഫിന്: പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫിന്റെ കാലത്ത് തൃശൂർ പൂരത്തിനോ ശബരിമല ദർശനത്തിനോ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അൻവറിനുള്ള ജനപിന്തുണയിൽ ആശങ്ക വേണ്ടത് എൽഡിഎഫിനെന്നു പി.കെ കുഞ്ഞാലികുട്ടി. അൻവർ ഉന്നയിച്ച പ്രശ്നങ്ങൾ ജനകീയ പ്രശ്നങ്ങളാണെങ്കിൽ യുഡിഎഫ് ഏറ്റെടുക്കണം.കേരളത്തിൽ പത്ത് കൊല്ലമായി ദുർഭരണം നടക്കുന്നുവെന്ന് അവർ തന്നെ പറയുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. കൊലക്കേസ് പൂഴ്ത്തിവെച്ചും, സ്വർണ്ണക്കള്ളക്കടത്ത് നടത്തിയും ഭരണം തുടരുന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

അതേസമയം, അൻവറിന് ലീഗിലേക്കുള്ള ക്ഷണവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ആലോചിച്ചിട്ടില്ലെന്നും കോൺഗ്രസുമായി കൂടി ആലോചിച്ചിട്ട് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

യുഡിഎഫിന്റെ കാലത്ത് തൃശൂർ പൂരത്തിനോ ശബരിമല ദർശനത്തിനോ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SCROLL FOR NEXT