NEWSROOM

വയനാട് ഹര്‍ത്താല്‍ ആരംഭിച്ചു; ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍

Author : ന്യൂസ് ഡെസ്ക്

പുനരധിവാസ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹര്‍ത്താല്‍. വിവിധസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുള്ള ആവശ്യം നടപ്പാക്കാതെ വന്നതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എസ്ഡിആര്‍എഫില്‍ നിന്ന് ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു.

SCROLL FOR NEXT