നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമേടുകളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്എഫ്ഐ പ്രഖ്യാപിച്ചു.
updating......