NEWSROOM

തൃശൂരിൽ ജനകീയ തിരച്ചിലിനിടെ വീണ്ടും പുലി; കാൽപ്പാടുകൾ കണ്ടെത്തി

കാടുകുറ്റി തൂമ്പൻപാലത്തിന് സമീപം മുള്ളൻ പറമ്പിൽ സനോജിന്റെ വീട്ടിലെത്തിയത് പുലിയാണെന്നാണ് സംശയം

Author : ന്യൂസ് ഡെസ്ക്


തൃശൂർ ചാലക്കുടിയിൽ ജനകീയ തിരച്ചിലിനിടെ വീണ്ടും പുലി ഇറങ്ങിയതായി സംശയം. പ്രദേശത്ത് നിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. കാടുകുറ്റി തൂമ്പൻപാലത്തിന് സമീപം മുള്ളൻ പറമ്പിൽ സനോജിന്റെ വീട്ടിലെത്തിയത് പുലിയാണെന്നാണ് സംശയം. കൂട്ടിൽ ഉണ്ടായിരുന്ന നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് പ്രദേശവാസികൾ എത്തിയതോടെ ഓടി രക്ഷപ്പെട്ടു.

ചാലക്കുടി മേഖലയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ സംയുക്ത തിരച്ചിൽ ആരംഭിക്കാനിരിക്കുകയാണ് വീണ്ടും പുലിയിറങ്ങിയത്. വനം വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ‍ചാലക്കുടി പുഴയുടെ തീരം കേന്ദ്രീകരിച്ച് വെട്ടുകടവ് മുതൽ വൈന്തല വരെയുള്ള ഭാഗങ്ങളിലാണ് തെരച്ചിൽ.

SCROLL FOR NEXT