NEWSROOM

VIDEO | കളിക്കുന്നതിനിടയിൽ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് പുലി! നായകളുടെ ശബ്ദം കേട്ടതോടെ വിരണ്ടോടി

വാൽപ്പാറ റോട്ടൈക്കാടി ഹൈസ്കൂളിന് സമീപത്തെ ശിവകുമാർ - സത്യ ദമ്പതികളുടെ വീട്ടിലാണ് പുലിയെത്തിയത്

Author : ന്യൂസ് ഡെസ്ക്


തമിഴ്നാട് വാൽപ്പാറയിൽ വീടിൻ്റെ മുറ്റത്ത് പുലി. വാൽപ്പാറ റോട്ടൈക്കാടി ഹൈസ്കൂളിന് സമീപത്തെ ശിവകുമാർ - സത്യ ദമ്പതികളുടെ വീട്ടിലാണ് പുലിയെത്തിയത്. ഇവരുടെ കുട്ടി കളിക്കുന്നതിനിടയിൽ പുറകിലൂടെ പുലിയെത്തുകയായിരുന്നു. പുലിയെ കണ്ടതോടെ കുട്ടിയും വീട്ടിലുണ്ടായിരുന്ന നായകളും വിരണ്ടോടി. കുട്ടിയെയും നായകളെയും കണ്ടതോടെ പുലി തിരിഞ്ഞോടുകയായിരുന്നു. വീട്ടിൽ പുലിയെത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

SCROLL FOR NEXT