NEWSROOM

കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലി; കൂട്ടിലിട്ട ആടിനെ കടിച്ചുകൊന്നു

പൊറ്റക്കാട്ട് പ്രീതയുടെ ആടിനെയാണ് പുലി കൊന്നത്

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് ചക്കിട്ടപ്പാറ മാവട്ടത്ത് വീണ്ടും പുലിയിറങ്ങി. കൂട്ടിലിട്ട ആടിനെ പുലി കടിച്ചുകൊന്നു. പൊറ്റക്കാട്ട് പ്രീതയുടെ ആടിനെയാണ് പുലി കൊന്നത്. കഴിഞ്ഞ​ദിവസം രാത്രിയാണ് സംഭവം.

ആടിനെ പാകുതി ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. പുലിയെ പിടിക്കാൻ കഴിഞ്ഞ ആഴ്ച്ച വനം വകുപ്പ് കൂട് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയത്.


SCROLL FOR NEXT