NEWSROOM

പുലി ഭീതി നിലനിൽക്കുന്ന തൃശൂർ ചിറകരയിൽ സ്ഥാപിക്കാനുള്ള കൂട് എത്തിച്ചു

കോതമംഗലത്ത് നിന്നുമാണ് ആർആർടി സംഘത്തിൻ്റെ നേതൃത്വത്തിൽ ചിറങ്ങരയിൽ കൂട് എത്തിച്ചത്.

Author : ന്യൂസ് ഡെസ്ക്


തൃശൂർ കൊരട്ടി ചിറകരയിൽ പുലി ഭീതി നിലനിൽക്കുന്ന മേഖലയിൽ സ്ഥാപിക്കാനുള്ള കൂട് എത്തിച്ചു. കോതമംഗലത്ത് നിന്നുമാണ് ആർആർടി സംഘത്തിൻ്റെ നേതൃത്വത്തിൽ ചിറങ്ങരയിൽ കൂട് എത്തിച്ചത്.



എക്സ്പേർട്ട് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയാലുടൻ കൂട് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പൂർത്തീകരിക്കും.



കഴിഞ്ഞ വെള്ളിയാഴ്ചയാണ് മേഖലയിൽ പുലി എത്തി വളർത്തു നായയെ കടിച്ചെടുത്ത് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് അതിവേഗം നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് കൂട് സ്ഥാപിക്കുന്നത്.

SCROLL FOR NEXT