NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രിയുടെ വാദം തെറ്റ്; മുഴുവൻ റിപ്പോർട്ട് കൈമാറിയെന്ന രേഖ ന്യൂസ് മലയാളത്തിന്

2020 ഫെബ്രുവരി 19നാണ് കത്ത് എഴുതിയത്. റിപ്പോർട്ട് പുറത്തുവിടരുതെന്നന്നും ഹേമ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കത്തെക്കുറിച്ച്  അറിയില്ലെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ വാദം കള്ളമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. സാംസ്കാരിക വകുപ്പിന് റിപ്പോർട്ട് കൈമാറിയെന്ന് പറയുന്ന ജസ്റ്റിസ് ഹേമയുടെ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. 2020 ഫെബ്രുവരി 19നാണ് കത്ത് എഴുതിയത്.  സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് അയച്ച കത്താണ് പുറത്തുവന്നത്. 

യഥാർഥ റിപ്പോർട്ടും  റിപ്പോർട്ടിന്‍റെ രണ്ട് കോപ്പികളും സർക്കാരിന് നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ഒറിജിനൽ റിപ്പോർട്ടും രണ്ട് കോപ്പികളും മുഖ്യമന്ത്രിക്കും ഒരു കോപ്പി സാംസ്കാരിക വകുപ്പിനും വിവിധ രേഖകളോടൊപ്പം കൈമാറുകയിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. 

ലൈംഗികാതിക്രമം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കമ്മിറ്റിക്ക് നൽകിയ രഹസ്യ മൊഴികൾ അതിന്‍റെ ഗൗരവത്തോടു കൂടി സൂക്ഷിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിയെ പ്രത്യേകം കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.

റിപ്പോർട്ടിന്‍റെ ശുപാർശ മാത്രമാണ് താൻ കണ്ടതെന്നും റിപ്പോർട്ട് പൂർണമായും വായിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രേഖ പുറത്തുവരുന്നത്. 

updating....

SCROLL FOR NEXT