NEWSROOM

രക്താർബുദ രോഗി ചികിത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ച് മരിച്ച സംഭവം: കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് ഹൈക്കോടതി

മരിച്ച കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടോയെന്ന് അറിയിക്കണമെന്നാണ് കോടതി നിർദേശം. ആര്‍സിസിയിലെ നിലവിലുള്ള രക്ത പരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങളും അറിയിക്കണം.

Author : ന്യൂസ് ഡെസ്ക്

രക്താർബുദ രോഗി ചികിത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. ആലപ്പുഴ സ്വദേശി മരിച്ച സംഭവത്തില്‍ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടോയെന്ന് അറിയിക്കണമെന്നാണ് കോടതി നിർദേശം. ആര്‍സിസിയിലെ നിലവിലുള്ള രക്ത പരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങളും അറിയിക്കണം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. 




SCROLL FOR NEXT