NEWSROOM

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോ​ഗികളെ ചുമന്ന് ജീവനക്കാർ താഴെയിറക്കുന്നത് വിവാദമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്.

Read More: മൈനാഗപ്പള്ളി അപകടം: ശ്രീക്കുട്ടി ആവശ്യപ്പെട്ടത് വണ്ടി നിർത്താൻ; മകളെ മനഃപൂർവ്വം കുടുക്കിയതെന്ന് അമ്മ

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോ​ഗികളെ ചുമന്ന് ജീവനക്കാർ താഴെയിറക്കുന്നത് വൻ വിവാദമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സർജറി കഴിഞ്ഞ രോഗികളെ ഉൾപ്പെടെയാണ് ജീവനക്കാർ ചുമന്ന് താഴേക്കിറക്കിയിരുന്നത്. കഴിഞ്ഞ ദിവസം മുകളിലത്തെ നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് കൊണ്ടുപോകും വഴി രോഗി താഴെ വീണിരുന്നു. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആരോ​ഗ്യമന്ത്രി വീണ ജോർജിന്‍റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ദിവസങ്ങളായിട്ടുള്ള ഈ ദുരവസ്ഥ. സംഭവം വിവാദമായതിന് പിന്നാലെയാണ് സമഗ്ര അന്വേഷണത്തിന് മന്ത്രി വീണ ജോർജ് ഉത്തരവിട്ടത്.

SCROLL FOR NEXT