NEWSROOM

ഛത്തീസ്ഗഢിൽ ഇടിമിന്നലേറ്റ് ആറ് വിദ്യാർഥികൾ ഉൾപ്പെടെ 8 മരണം

പരീക്ഷ കഴിഞ്ഞ് മടങ്ങിയ ആറ് പ്ലസ് വൺ വിദ്യാർഥികളാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഢിൽ ഇടിമിന്നലേറ്റ് ആറ് വിദ്യാർഥികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാജ്നന്ദ്ഗാവ് ജില്ലയിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് നനയാതിരിക്കാൻ മരച്ചുവട്ടിന് സമീപമുള്ള ഷെഡിനുള്ളിൽ കയറി നിൽക്കവെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ ആറ് പ്ലസ് വൺ വിദ്യാർഥികളാണ് മരിച്ചത്.

ഇതിനെ തുടർന്ന് ഉന്നതതല സർക്കാർ സംഘം സംഭവസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്കുള്ള ധനസഹായവും ഉടൻ പ്രഖ്യാപിക്കും.

SCROLL FOR NEXT