NEWSROOM

മൃ​ഗശാല ജീവനക്കാരിയെ സിംഹങ്ങൾ ആക്രമിച്ച് കൊന്നു; സംഭവം ക്രിമിയയിൽ

യൂറോപ്പിലെ സിംഹങ്ങളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രങ്ങളിലൊന്നും, 60ഓളം സിംഹങ്ങൾ വസിക്കുകയും ചെയ്യുന്ന മൃഗശാലയാണ് ടൈഗൻ സഫാരി പാർക്ക്

Author : ന്യൂസ് ഡെസ്ക്

യൂറോപ്പിലെ ക്രിമിയയിലെ ടൈഗൻ സഫാരി പാർക്കിൽ ഒരു കൂട്ടം സിംഹങ്ങൾ മൃ​ഗശാല ജീവനക്കാരിയെ ആക്രമിച്ച് കൊന്നു. യൂറോപ്പിലെ സിംഹങ്ങളുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രങ്ങളിലൊന്നും, 60ഓളം സിംഹങ്ങൾ വസിക്കുകയും ചെയ്യുന്ന ടൈഗൻ സഫാരി പാർക്കിലാണ് അപകടമുണ്ടായത്.

17 വർഷത്തോളമായി ടൈഗൻ സഫാരി പാർക്കിൽ ജോലി ചെയ്ത് വരികയായിരുന്ന ജീവനക്കാരി, ലിയോകാഡിയ പെറേവലോവ, സിംഹങ്ങളുടെ കൂട് വൃത്തിയാക്കുന്നതിനിടയാണ് ആക്രമത്തിനിരയായത്. രണ്ട് കൂടുകൾ തമ്മിലുള്ള വാതിൽ അടയ്ക്കാതിരുന്നതാണ് വിനയായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ദാരുണമായ അബദ്ധം എന്നാണ് മൃഗശാലയുടെ ഉടമസ്ഥനായ ഒലഗ് സബ്കോവ് സംഭവത്തെ വിശേഷിപ്പിച്ചത്. ഇതെങ്ങനെ സംഭവിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും മൃഗശാല ഉടമസ്ഥൻ പറഞ്ഞു. ഇത് മൃഗങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുന്നതല്ല, എന്നാൽ അവിടെ മറ്റ് മനുഷ്യരാരും ഇല്ലായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോൾ മറ്റ് ജീവനക്കാർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. മൃതദേഹം പിച്ചിച്ചീന്തിയ അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലിയിടത്തിലെ അനാസ്ഥയിലുണ്ടായ മരണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് ഫയൽ ചെയ്തു.

SCROLL FOR NEXT