NEWSROOM

സംസ്ഥാനത്ത് ആദ്യമായി 'ലിക്വിഡ് കൊക്കെയ്ൻ' പിടികൂടി; കെനിയൻ പൗരൻ അറസ്റ്റിൽ

സംസ്ഥാനത്ത് ഇതാദ്യമായാണ് ദ്രാവക രൂപത്തിലുള്ള 'ലിക്വിഡ് കൊക്കെയ്ൻ' കൊക്കെയ്ൻ പിടികൂടുന്നത്. വിമാനത്താവളങ്ങൾ വഴി ഒളിച്ചുകടത്താൻ എളുപ്പമായതിനാലാണ് ഇത്തരത്തിൽ വൻതോതിൽ ലഹരി മരുന്ന് കടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഞെട്ടിച്ച് കൊച്ചി വിമാനത്താവളത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ദ്രാവക രൂപത്തിലുള്ള കൊക്കെയ്നുമായി കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ കെനിയൻ പൗരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ദ്രാവക രൂപത്തിലുള്ള 1100 ഗ്രാം കൊക്കെയ്നും, 200 ഗ്രാം കൊക്കെയ്ൻ ക്യാപ്സൂളുമാണ് പിടികൂടിയത്.

സംസ്ഥാനത്ത് ഇതാദ്യമായാണ് ദ്രാവക രൂപത്തിലുള്ള 'ലിക്വിഡ് കൊക്കെയ്ൻ' കൊക്കെയ്ൻ പിടികൂടുന്നത്. വിമാനത്താവളങ്ങളിലൂടെ ഒളിച്ചുകടത്താൻ എളുപ്പമായതിനാലാണ് ഇത്തരത്തിൽ വൻതോതിൽ ലഹരി മരുന്ന് കടത്തുന്നത്. എവിടെ നിന്നാണ് ഇത്രയധികം ലഹരി മരുന്ന് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ കസ്റ്റംസ് അധികൃതർ അന്വേഷിച്ച് വരികയാണ്.

ഇക്കഴിഞ്ഞ ജൂൺ 17ന് ഡൽഹി വിമാനത്താവളത്തിൽ നിന്നും ലിക്വിഡ് കൊക്കെയ്നുമായി ഒരു കെനിയൻ യുവതി പിടിയിലായിരുന്നു. വിസ്ക്കി ബോട്ടിലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി കണ്ടെത്തിയത്. ലോകത്ത് നിലവിൽ ലഹരിക്കടത്തിന്റെ ഏറ്റവും പ്രചാരമുള്ള രീതിയാണിത്.

SCROLL FOR NEXT