NEWSROOM

നർമദ നദീതീരത്തെ പുണ്യനഗരങ്ങളിൽ മദ്യവും മാംസവും നിരോധിക്കണം: മോഹൻയാദവ്

വെള്ളിയാഴ്ച നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ആഹ്വാനം

Author : ന്യൂസ് ഡെസ്ക്

നർമദ നദീതീരത്തെ പുണ്യനഗരങ്ങളിൽ മദ്യവും മാംസവും നിരോധിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻയാദവ്. ഭക്തർ പ്രദക്ഷിണം ചെയ്യുന്ന ഏക നദിയാണ് നർമദ. നദിയുടെ സംസ്കാരികവും മതപരവുമായ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറയുന്നു. വെള്ളിയാഴ്ച നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മോഹൻ യാദവിൻ്റെ ആഹ്വാനം. പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നർമദാ നദിയുടെ ഉത്ഭവസ്ഥാനത്ത് നിന്ന് അകലെ ഭൂമി കണ്ടെത്തിയായിരിക്കണം ഭാവിയിലെ വാസസ്ഥലങ്ങളുടെ വികസനം. നർമദയുടെ ഉത്ഭവസ്ഥാനമായ അമർകണ്ടക് മുതൽ സംസ്ഥാനത്തിൻ്റെ അതിർത്തി വരെ ഒരു ജനവാസകേന്ദ്രത്തിൽ നിന്നുമുള്ള മലിനജലം നർമദയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണം, അതിനായി സമയപരിധി നിശ്ചയിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം.


ഖരമാലിന്യ സംസ്കരണത്തിന് അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. നർമദയ്ക്ക് ചുറ്റും നടക്കുന്ന പ്രവർത്തനങ്ങൾ സാറ്റലൈറ്റ് ഇമേജറിയിലൂടെയും ഡ്രോൺ സാങ്കേതികവിദ്യയിലൂടെയും നിരീക്ഷിക്കണം. നർമദാ നദിയുടെ തീരത്തും ആരാധനാലയങ്ങളിലും പരിസരങ്ങളിലും സ്ഥിതി ചെയ്യുന്ന പട്ടണങ്ങളിൽ മാംസവും മദ്യവും കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നദിയിൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഖനനം നിരോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.


SCROLL FOR NEXT