NEWSROOM

കഴിഞ്ഞ വർഷത്തേക്കാൾ 14 കോടിയുടെ കുറവ്; ഓണക്കാലത്ത് ബെവ്കോ വിറ്റത് 701 കോടിയുടെ മദ്യം

ഉത്രാട ദിവസത്തെ മദ്യവിൽപ്പനയിൽ നാലു കോടി രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഓണമായിട്ടും ബെവ്കോ വഴിയുള്ള മദ്യവിൽപ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒൻപത് ദിവസങ്ങളിൽ വിറ്റഴിച്ചത് 701 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 14 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം 715 കോടി രൂപയുടെ മദ്യം വിറ്റിരുന്നു.

അതേസമയം, ഉത്രാട ദിവസത്തെ മദ്യവിൽപ്പനയിൽ നാലു കോടി രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഉത്രാട ദിനം 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്ക് അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാല്‍ മാത്രമേ മൊത്തം വിറ്റുവരവ് എത്രയെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

SCROLL FOR NEXT