NEWSROOM

അത്ഭുതമായി കൊച്ചുശാസ്ത്രജ്ഞന്‍, പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണം; 11 വയസിനിടെ നൂറോളം കണ്ടുപിടിത്തങ്ങള്‍

വിവിധ തരം അലാം സിസ്റ്റങ്ങളും റോബോർട്ടുകളും എനർജി ജനറേറ്റുകളുമല്ലൊം ഇതിനോടകം നിർമിച്ചു കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

വലിച്ചെറിയുന്ന ഉപയോഗ്യ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുകയാണ് തൃശൂര്‍ സ്വദേശിയായ അഭിനവ്. എട്ട് വയസ് മുതല്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ നിരവധി കണ്ട് പിടുത്തങ്ങളാണ് ഇതിനോടകം ഈ കൊച്ചു മിടുക്കന്‍ നടത്തിയിട്ടുള്ളത്.

വിവിധ തരം അലാം സിസ്റ്റങ്ങളും റോബോര്‍ട്ടുകളും എനര്‍ജി ജനറേറ്റുകളുമല്ലൊംനിര്‍മിച്ചു കഴിഞ്ഞു. പതിനൊന്ന് വയസിനുള്ളില്‍പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നൂറോളം കണ്ട് പിടുത്തങ്ങളാണ് തൃശൂര്‍ കുന്ദംകുളം സ്വദേശിയായ അഭിനവ് നടത്തിയത്.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിലാണെങ്കിലും അഭിനവ് കൂടുതല്‍ സമയും ചിലവിടുന്നത് തന്റെ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ്. വളര്‍ന്ന് വരുമ്പോള്‍ ശാസ്ത്രഞ്ജനാകണമെന്ന് ആഗ്രഹിക്കുന്ന ഈ 11 വയസുകാരന്‍ നിരവധി പുരസ്‌കാരങ്ങളും റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. കുന്ദംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവിന് മാതാ പിതാക്കളായ അഞ്ജുവും രാജേഷും പിന്തുണയും പ്രോത്സാഹനങ്ങളുമായി എപ്പോഴും കൂടെയുണ്ട്.


SCROLL FOR NEXT