NEWSROOM

"നഷ്ടപ്പെട്ടത് വ്യക്തിപരമായ കാര്യങ്ങൾ പോലും തുറന്ന് സംസാരിക്കാൻ കഴിയുന്ന സുഹൃത്തിനെ"- യെച്ചൂരിയുടെ നിര്യാണത്തിൽ വികാരാധീനനായി എ കെ ആൻണി

സീതാറാം യെച്ചൂരി പ്രസംഗിക്കാൻ എഴുന്നേറ്റാൽ മടുപ്പുള്ളവർ പോലും കേട്ടിരിക്കും

Author : ന്യൂസ് ഡെസ്ക്

യെച്ചൂരിയുടെ വേർപാട് ദേശീയ രാഷ്ട്രീയത്തിലെ തീരാ നഷ്ടമെന്ന് കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. ഈ വേർപ്പാട് നികത്തുക എളുപ്പമല്ല.രാഷ്ട്രീയം മറന്നുള്ള വിശ്വസ്തനാണ്. വ്യക്തിപരമായ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ കഴിയുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതും എ.കെ. ആൻ്റണി പറഞ്ഞു.

രാജ്യസഭയിൽ വെച്ചാണ് കൂടുതൽ അടുപ്പമാകുന്നത്. രാജ്യസഭ കണ്ട ഉജ്ജ്വലരായ പ്രാംസഗികരിൽ ഒരാളാണ്. സീതാറാം യെച്ചൂരി പ്രസംഗിക്കാൻ എഴുന്നേറ്റാൽ മടുപ്പുള്ളവർ പോലും കേട്ടിരിക്കും.രാജ്യസഭയിലെ മുൻ നിര നേതാക്കളിൽ ഒരാൾ യെച്ചൂരിയുടെ പ്രസംഗം കേൾക്കാൻ കാതോർത്തിരിക്കുന്നത് ഓർക്കുന്നു.

ഒന്നാം യുപിഎ ഗവൺമെൻ്റ് വന്നതോടെയാണ് കൂടുതൽ അടുത്തത്. തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. വിവിധ മുന്നണിയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച നേതാവാണ്. അവസാനം വരെ യുപിഎ സർക്കാറുമായുള്ള ബന്ധം മുറിയാതിരിക്കാൻ യെച്ചൂരി ശ്രമിച്ചു. സോണിയയും രാഹുലും കഴിഞ്ഞാൽ ഇന്ത്യ മുന്നണിയിലെ അടുത്ത ശബ്ദം യെച്ചൂരിയായിരുന്നു. എ കെ ആൻ്റണി പറഞ്ഞു.

SCROLL FOR NEXT