NEWSROOM

IPL | LSG vs KKR | ലഖ്‌നൗവിന് സൂപ്പര്‍ ജയം; കൊല്‍ക്കത്തയെ തകര്‍ത്തത് നാല് റണ്‍സിന്

20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.

Author : ന്യൂസ് ഡെസ്ക്


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് റണ്‍സിന് തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 239 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കൊല്‍ക്കത്തയ്ക്ക് മുന്നില്‍ വെച്ചിരുന്നത്. എന്നാല്‍ 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.

ഐഡന്‍ മാര്‍ക്രാമും മിച്ചല്‍ മാര്‍ഷുമാണ് ലഖ്‌നൗവിനായി ഓപ്പണര്‍മാരായി ഇറങ്ങിയത്. ഐഡന്‍ 28 ബോളില്‍ 47 റണ്‍സും മിച്ചല്‍ 48 ബോളില്‍ 81 റണ്‍സും എടുത്തു.

36 പന്തില്‍ 87 റണ്‍സ് എടുത്ത നിക്കോളാസ് പൂരന്‍ ഔട്ടാവാതെ അവസാനം വരെ നിലകൊണ്ടു. നിക്കോളാസിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധ സെഞ്ചുറികളാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. നിക്കോളാസ് പൂരനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

കൊല്‍ക്കത്തയ്ക്കായി ക്രീസിലെത്തിയ ക്വിന്റണ്‍ ഡി കോക്കും സുനില്‍ നരെയ്‌നും മികച്ച തുടക്കമാണ് നല്‍കിയത് ഡി കോക്ക് ഒന്‍പത് പന്തില്‍ 15 റണ്‍സ് നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍ 13 പന്തില്‍ 30 റണ്‍സ് മാത്രമാണ് നേടിയത്. അജിങ്ക്യ രഹാനെ നേടിയ അര്‍ധ സെഞ്ചുറിയാണ് കൊല്‍ക്കത്തയെ മികച്ച നിലയിലെത്തിച്ചത്. 35 ബോളില്‍ 61 റണ്‍സ് എടുത്താണ് അജിങ്ക്യ രഹാനെ പുറത്താവുന്നത്. തുടര്‍ന്നിറങ്ങിയ വെങ്കിടേഷ് അയ്യര്‍ 45 റണ്‍സ് എടുത്തു. എന്നാല്‍ രമണ്‍ദീപ് സിംഗ് ഒരു റണ്‍ എടുത്ത് പുറത്തായി.

SCROLL FOR NEXT