NEWSROOM

എഡിജിപി പിണറായിയുടെ മാനസപുത്രൻ; എം വി ഗോവിന്ദന് മറുപടി ഇല്ലെന്ന് എം.എം. ഹസൻ

ഗവർണർ മോഹൻ ഭഗവതിനെ കണ്ടപ്പോൾ ഉറഞ്ഞുതുള്ളിയിരുന്നു. ഇപ്പോഴത്തെ കൂടിക്കാഴ്ചയിൽ എം വി ഗോവിന്ദന് മറുപടി ഇല്ലെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് എം.എം. ഹസൻ. കൂടിക്കാഴ്ചയിൽ എന്താണ് തെറ്റ് എന്നാണ് എം വി ഗോവിന്ദൻ ചോദിച്ചത്. എന്നാൽ ഗവർണർ മോഹൻ ഭഗവതിനെ കണ്ടപ്പോൾ ഉറഞ്ഞുതുള്ളിയിരുന്നു. ഇപ്പോഴത്തെ കൂടിക്കാഴ്ചയിൽ എം വി ഗോവിന്ദന് മറുപടി ഇല്ലെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി.

എഡിജിപി പിണറായി വിജയന്റെ മാനസപുത്രനായത് കൊണ്ടാണ് ആർഎസ്എസ് നേതാവിനെ കണ്ടതെന്ന് എം.എം .ഹസൻ പരിഹസിച്ചു.പൂരം കലക്കിയതിൽ അന്വേഷണം ഏൽപ്പിച്ചത് എഡിജിപിയെയാണ്.ഇത് കള്ളൻ്റെ കയ്യിൽ താക്കോൽ ഏല്പിച്ചതുപോലെയാണെന്നും ഹസൻ പറഞ്ഞു.


അതേ സമയം ഈ വിഷയത്തിൽ സിപിഐയുടെ നിലപാടിനേയും ഹസൻ കുറ്റപ്പെടുത്തി. ബിനോയ് വിശ്വം കഞ്ഞിവെള്ള പരുവത്തിൽ ആണ് പ്രതികരിച്ചത്. ബിനോയ് വിശ്വത്തിന്റെ പ്രതികരണം സിപിഐയുടെ ഗതികേടായിരുന്നുവെന്നും ഹസൻ പറഞ്ഞു.

Also Read; തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ്; ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കല്‍: എം.വി. ഗോവിന്ദന്‍

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ പൂരം കലക്കിയെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നിരുന്നു. ഗവൺമെൻ്റും പാർട്ടിയും തൃശൂർ പൂരം കലക്കിയത് കമ്മിഷണർ ആണെന്ന് ആദ്യം പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്നാണ് തൃശൂർ പൂരം കലക്കിയതെന്നും എല്ലാരുടെയും തനിനിറം വെളിവായെന്നും വി.ഡി. സതീശൻ പറഞ്ഞു. പരിഹാസ്യരായ സിപിഎം വീണിടത്തു കിടന്ന് ഉരുളുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാദത്തിനു വേണ്ടി ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയാതെ പോയതാണെന്ന് പറഞ്ഞാലും, തൊട്ട് അടുത്ത ദിവസം ഇന്റലിജിൻസ് റിപ്പോർട്ട്‌ വന്നിട്ടും നടപടി എടുത്തില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് എല്ലാം നടക്കുന്നത് സിപിഎം ബിജെപി ബന്ധമാണ് തൃശൂരിലെ ബിജെപി ജയമെന്നും സതീശൻ പറഞ്ഞു.

SCROLL FOR NEXT