NEWSROOM

എഡിജിപി - ആർഎസ്എസ് പ്രതിനിധികളെ കണ്ടത് മുഖ്യമന്ത്രിയുടെ പൂർണ അറിവോടു കൂടി: എം.എം. ഹസൻ

എഡിജിപിയെ മാറ്റണമെന്ന് സിപിഎം മാത്രമല്ല, പല ഘടകകക്ഷികളും ആവശ്യപെടുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ പൂർണ അറിവോടു കൂടിയാണ് എഡിജിപി അജിത്കുമാർ ആർഎസ്എസ് പ്രതിനിധികളെ കണ്ടതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. എഡിജിപി ഇപ്പോഴും ആസ്ഥാനത്ത് തുടരുന്നതിന് കാരണം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും എം.എം. ഹസൻ ആരോപിച്ചു. എഡിജിപിയെ മാറ്റണമെന്ന് സിപിഎം മാത്രമല്ല, പല ഘടകകക്ഷികളും ആവശ്യപെടുന്നുണ്ട്. അന്വേഷണം നടത്തുകയുമില്ല, സ്ഥാനത്ത് നിന്ന് മാറ്റുകയുമില്ല. തിരുത്തൽ കക്ഷിയാണ് സിപിഎം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 'തിരുത്തൽ കക്ഷി കരച്ചിൽ കക്ഷിയായി മാറി' എന്നും എം.എം. ഹസൻ പറഞ്ഞു.


രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നും എം.എം. ഹസൻ പറഞ്ഞു. ബിജെപിയുടെ നിഗൂഢമായ നീക്കമാണിത്. ഏകാധിപത്യഭരണം കൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം. മോദിയുടെയും അമിത്ഷയുടെയും അതിമോഹം ഇവിടെ നടക്കില്ല. ഇന്ത്യൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കേണ്ടത് മുൻ പ്രസിഡന്റ് ആണോയെന്നും അത് തന്നെ തെറ്റല്ലേയെന്നും എം.എം. ഹസ്സന്‍ ചോദിച്ചു.

ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ഇവിടെ പൊലീസും ആഭ്യന്തരവകുപ്പും ഇല്ലേ. ഇതിനൊക്കെ ഉത്തരം സിപിഎം പറയട്ടെയെന്നും എം.എം. ഹസൻ പറഞ്ഞു.

SCROLL FOR NEXT