നടനും കൊല്ലം എംഎല്‍എയുമായ എം.മുകേഷ് ചെർപ്പുളശ്ശേരി തൃക്കടീരി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് 12 മണിക്കാണ് മകനും സുഹൃത്തിനുമൊപ്പം ക്ഷേത്ര ദർശനം നടത്തിയത്. പുഷ്പാഞ്ജലി വഴിപാട് നടത്തിയ ശേഷം മടങ്ങി.
ALSO READ : സിനിമാ മേഖലയിലെ പ്രധാന പീഡനക്കേസുകളിലെ അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും
ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് മുകേഷിന്‍റെ ക്ഷേത്രദര്‍ശനം. കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു.