Screenshot 2024-07-08 134533 
NEWSROOM

എം. സ്വരാജിൻ്റെ തെരഞ്ഞെടുപ്പ് ഹർജി; എതിർ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി

കെ ബാബു അടക്കമുള്ള എതിർകക്ഷികൾക്കെതിരെ നോട്ടീസ് അയക്കാനാണ് നിർദേശം

Author : ന്യൂസ് ഡെസ്ക്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ്  ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കെ.ബാബു അടക്കമുള്ള എതിര്‍കക്ഷികള്‍ക്കെതിരെ നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മതചിഹ്നം ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അയ്യപ്പനൊരു വോട്ട് എന്ന സ്ലിപ്പ് വിതരണം ചെയ്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം. വോട്ട് ചെയ്താല്‍ ദേവപ്രീതി ഉണ്ടാകില്ലെന്ന പ്രചരണം വലതുപക്ഷ പ്രവര്‍ത്തകര്‍ നടത്തിയതായും സ്വരാജ് ആരോപിച്ചു.

SCROLL FOR NEXT