NEWSROOM

അതിലും മോശമായ ഭാഷയിൽ തിരിച്ച് പറയാം, പക്ഷെ ഞങ്ങൾക്ക് കഴിയില്ല; തന്ത പരാമർശത്തിൽ സുരേഷ് ഗോപിക്ക് എംവി ഗോവിന്ദൻ്റെ മറുപടി

എന്നാൽ രാഷ്ട്രീയത്തിൽ ‘ഒറ്റ തന്ത’ പ്രയോഗത്തിന് മറുപടി ഇല്ലെന്നായിരുന്നു മന്ത്രി പി. എ. മുഹമ്മദ് റിയാസിൻ്റെ മറുപടി.

Author : ന്യൂസ് ഡെസ്ക്


സുരേഷ് ഗോപിയുടെ തന്ത പരാമർശത്തിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപിക്കുള്ള മറുപടി അദ്ദേഹം പറഞ്ഞതിനേക്കാൾ മോശമായ ഭാഷയിലെ നൽകാനാകു. അത്തരം ഭാഷ പറയാൻ തങ്ങൾക്ക് കഴിയില്ലെന്ന് എം വി ഗോവിന്ദൻ.സിനിമ ഡയലോഗാണെന്ന് പറഞ്ഞ് വൃത്തികേട് വിളിച്ചു പറയുകയല്ല വേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എന്നാൽ രാഷ്ട്രീയത്തിൽ ‘ഒറ്റ തന്ത’ പ്രയോഗത്തിന് മറുപടി ഇല്ലെന്നായിരുന്നു മന്ത്രി പി. എ. മുഹമ്മദ് റിയാസിൻ്റെ മറുപടി. ഇതൊക്കെ സിനിമയിൽ പറ്റും, തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

തൃശൂര്‍പൂരം കലക്കിയതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപിയുടെ ഒറ്റ തന്ത പരാമർശം. അ​ന്വേ​ഷ​ണം സിബിഐ​യെ ഏ​ൽ​പ്പി​ക്കാ​ൻ ഒ​റ്റ ത​ന്ത​ക്ക്​ പി​റ​ന്ന​വ​രു​ണ്ടെ​ങ്കി​ൽ ത​യ്യാ​റു​ണ്ടോ..? എ​ന്നാ​യി​രു​ന്നു സു​രേ​ഷ്​ ഗോ​പി​യു​ടെ ചോ​ദ്യം. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരുന്നു.

താന്‍ ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.നേരത്തെ നടത്തിയ ഒറ്റ തന്ത പരാമര്‍ശം സിനിമ ഡയലോഗ് ആയിരുന്നുവെന്നും സിനിമ ഡയലോഗായി കണ്ടാല്‍ മതിയെന്ന് പരാമര്‍ശം നടത്തുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.


SCROLL FOR NEXT