NEWSROOM

മാടായി കോളേജ് നിയമന വിവാദം: ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ നിയമനം റദ്ദാക്കണം; എഐസിസിക്ക് കത്തയച്ച് കോൺഗ്രസ് പ്രവർത്തകർ

വിഷയത്തില്‍ കെപിസിസി ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കത്തയച്ചത്

Author : ന്യൂസ് ഡെസ്ക്

മാടായി കോളേജ് നിയമന വിവാദത്തില്‍ എഐസിസിക്ക് കത്തയച്ച് കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകൻ ധനേഷിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പാർട്ടി സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രവർത്തകർക്ക് മുൻഗണന നൽകണം എന്ന് സർക്കുലർ ഇറക്കണമെന്നും കത്തിൽ പറയുന്നു. വിഷയത്തില്‍ കെപിസിസി ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കത്തയച്ചത്.

Also Read: "പ്രതിപക്ഷ നേതാവ് ചിന്തിക്കുക..."; വി.ഡി. സതീശനെതിരെ ആരോപണവുമായി ജനശക്തി വാരിക എഡിറ്റർ

മാടായി കോളേജിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് മൂന്നും (ഭിന്നശേഷി വിഭാ​ഗം) കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഓപ്പൺ മെറിറ്റ്) ഒരൊഴിവും ഉണ്ടെന്ന് കാണിച്ച് 2024 ജൂലൈ 31നാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2024 ഡിസംബർ ഏഴിന് തസ്തികയിലേക്കുള്ള ഇന്‍റർവ്യൂവും നടന്നു. എന്നാല്‍ ഈ തസ്തികകളിലേക്ക് എം.കെ. രാഘവന്‍ എംപിയുടെ ബന്ധുവായ എം.കെ. ധനേഷ് ഉൾപ്പടെ മൂന്ന് സിപിഎം പ്രവർത്തകരെ നിയമിക്കുകയായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

SCROLL FOR NEXT