NEWSROOM

മധ്യപ്രദേശിൽ മതിലിടിഞ്ഞ് വീണ് രണ്ട് മരണം; നാല് പേർക്ക് പരുക്ക്

മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പൊലീസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തി ആളുകളെ പുറത്തെടുത്തു

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശ് ഉജ്ജയിനിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. മഹാകാൽ ക്ഷേത്രത്തിന് സമീപമുള്ള മഹാരാജ്‌വാഡ സ്കൂളിൻ്റെ മതിലാണ് തകർന്നത്. നാട്ടുകാർ അപകടവിവരം അറിയിച്ചതുപ്രകാരം മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പൊലീസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തി ആളുകളെ പുറത്തെടുത്തു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

അപകടത്തിൽ രണ്ട് പേർ മരിച്ചതായും, പരുക്ക് പറ്റിയവരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ എത്തിച്ചതായും ഉജ്ജയിൻ എസ്പി പ്രദീപ് ശർമ്മ സ്ഥിരീകരിച്ചു. അപകടത്തിൽ ഒരു പെൺകുട്ടിക്കും പരുക്കേറ്റിട്ടുണ്ട്.

മധ്യപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും, പരുക്കേറ്റവർക്ക് ചികിത്സയ്ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT