NEWSROOM

അരീന സബലെങ്കയെ അട്ടിമറിച്ച് ഓസ്ടേലിയൻ ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം മാഡിസിൻ കീസിന്

സബലേങ്കയുടെ കരുത്താർന്ന ഷോട്ടുകൾക്ക് കൃത്യമായ മറുപടിയാണ് കീസ് നൽകിയത്. ബ്രേക്ക് പോയിന്റോടെ തുടങ്ങിയ കീസ് 6–3ന് ആദ്യ സെറ്റ് അടിച്ചു.

Author : ന്യൂസ് ഡെസ്ക്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം അമേരിക്കയുടെ മാഡിസന്‍ കീസിന്. രണ്ടരമണിക്കൂര്‍ നീണ്ട മല്‍സരത്തില്‍, മൂന്നുസെറ്റ് പോരാടി അരീന സബലെങ്കയെ അട്ടിമറിച്ചാണ് കീസ് വിജയം നേടിയത്. കീസിൻ്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.


സബലേങ്കയുടെ കരുത്താർന്ന ഷോട്ടുകൾക്ക് കൃത്യമായ മറുപടിയാണ് കീസ് നൽകിയത്. ബ്രേക്ക് പോയിന്റോടെ തുടങ്ങിയ കീസ് 6–3ന് ആദ്യ സെറ്റ് അടിച്ചു. പന്ത്രണ്ടാം ഗെയിമില്‍ സബലെങ്കയ്ക്ക് അടിതെറ്റി. തിളക്കമാർന്ന വിജയത്തോടെ കീസ് തൻ്റെ ആദ്യ ഗ്രാന്‍സ്ലാമില്‍ മുത്തമിട്ടു.

രണ്ടുവര്‍ഷമായി മെല്‍ബണില്‍ തോല്‍വിയറിയാത്ത, ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തിയാണ് 29ാം വയസില്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം കീസ് നേടിയത്. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിക്കുന്ന രണ്ടാമത്തെ പ്രായമേറിയ താരമായി കീസ് മാറി.


SCROLL FOR NEXT