NEWSROOM

"ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ പെട്ടെന്ന് ഭേദമാകും"; വിവാദ പരാമർശവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ബാക്ടീരിയേയും വൈറസുകളെയും നശിപ്പിക്കാനും ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഗോമൂത്രത്തിന് കഴിയുമെന്നും വി. കാമകോടി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ പെട്ടെന്ന് ഭേദമാകുമെന്ന വിവാദ പരാമർശവുമായി മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി. പൊങ്കലിനോടനുബന്ധിച്ച് ചെന്നൈയിലെ മാമ്പലത്ത് നടന്ന ഗോപൂജാ ചടങ്ങിലായിരുന്നു വിചിത്ര പരാമർശം നടത്തിയത്. അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ ഉപദേശപ്രകാരം ഗോമൂത്രം കുടിച്ചെന്നും പതിനഞ്ചു മിനിറ്റിനകം പനി കുറഞ്ഞുവെന്നും ഐഐടി ഡയറക്ടർ പറഞ്ഞു.

ബാക്ടീരിയേയും വൈറസുകളെയും നശിപ്പിക്കാനും ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഗോമൂത്രത്തിന് കഴിയുമെന്നും വി. കാമകോടി അറിയിച്ചു. രാജ്യത്തെ പ്രമുഖ എഐ വിദഗ്‌ധരിലൊരാളാണ് മദ്രാസ് ഐഐടി ഡയറക്ടറായ വി. കാമകോടി. പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.

SCROLL FOR NEXT