NEWSROOM

'ജനിതകമാറ്റം വരുത്തിയ വിളകൾ ഇന്ത്യയുടെ കാർഷിക സ്വയംപര്യാപ്തതയെ തകർക്കും'; മാഗ്‌സസെ അവാർഡ് ജേതാവ് ഡോ. രാജേന്ദ്ര സിംഗ്

ജി.എം (ജെനിറ്റിക്കലി മോഡിഫൈഡ്) വിളകളുടെ ദേശീയ കരട് നയം തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാജേന്ദ്ര സിംഗ്

Author : ന്യൂസ് ഡെസ്ക്

ജനിതകമാറ്റം വരുത്തിയ വിളകൾ ഇന്ത്യയുടെ കാർഷിക സ്വയംപര്യാപ്തതയെ പൂർണമായും തകർക്കുമെന്നും ഇവ രാജ്യത്ത് വരാൻ പോകുന്ന അടുത്ത വലിയ ദുരന്തമാണെന്നും മാഗ്‌സസെ അവാർഡ് ജേതാവ് ഡോ. രാജേന്ദ്ര സിംഗ്.  ജി.എം (ജെനിറ്റിക്കലി മോഡിഫൈഡ്) വിളകളുടെ ദേശീയ കരട് നയം തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാജേന്ദ്ര സിംഗ്.  കർഷകരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ആൻ്റി-ഫ്രീ ട്രേഡ് എഗ്രിമെൻ്റ് ഫോറമാണ് പരിപാടി സംഘടിപ്പച്ചത്.

ജനിതകമാറ്റം വരുത്തിയ വിളകൾ രാജ്യത്തിന്‍റെ കാർഷിക സംസ്കൃതി നശിപ്പിക്കുമെന്ന് ഇന്ത്യയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന മാഗ്സസേ അവാർഡ് ജേതാവ് ഡോക്ടർ രാജേന്ദ്ര സിംഗ് പറഞ്ഞു. നമ്മുടെ കാർഷിക സ്വയം പര്യാപ്തത തകർക്കുന്നവയാണ് ജിഎം വിത്തുകൾ. ഇത്തരം ആശങ്കകൾ കണ്ടുകൊണ്ടു വേണം സുപ്രീം കോടതി വിധിയെ തുടർന്നുള്ള ഈ വിഷയത്തിലെ ദേശീയ നയം രൂപീകരിക്കാനെന്നും ഡോ രാജേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.

Also Read: അർഹമായ തസ്തികകളിൽ താത്കാലിക ജോലി പോലും ലഭിച്ചില്ല; ഗോത്രവിഭാഗത്തിലെ ആദ്യ ട്രാൻസ് വുമൺ അധ്യാപിക നിയമപോരാട്ടത്തിന്

ജനിതകമാറ്റം വരുത്തിയ കടുക് വിത്ത് പാരിസ്ഥിതികമായി പുറത്തിറക്കുന്നതിനെതിരെ എന്‍ജിഒ ആയ   'ജീൻ കാമ്പെയ്‌നും' മറ്റു ചിലരും നൽകിയ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും സഞ്ജയ് കരോളും അടങ്ങുന്ന ബെഞ്ച് ഹർജിയില്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. വിഷയം ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ പരിഗണനയിലാണ്. 4 മാസം സമയപരിധിക്കുള്ളിൽ നയ രൂപീകരണം അന്തിമമാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടാൽ കോടതിയിൽ ബദലായി കർഷകരുടെ ആശങ്കകൾ സമർപ്പിക്കാനാണ് കർഷക കൂട്ടായ്മകളുടെ തീരുമാനം.

SCROLL FOR NEXT