മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടിയും, മഹായുതി സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 58.22% പോളിങാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. മെട്രിസ് സർവേ പ്രകാരം മഹായുതി 150 മുതൽ 170 സീറ്റുകളും, മഹാവികാസ് 110 മുതൽ 130 സീറ്റുകളും, മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം. സിഎൻബിസിയുടെ സർവേ പ്രകാരം മഹായുതി 154 സീറ്റുകളും, മഹാവികാസ് 128 സീറ്റുകളും, മറ്റുള്ളവർ 6 സീറ്റും നേടുമെന്നുമെന്നും പറയുന്നു.
ചാണക്യയുടെ സർവേ പ്രകാരം മഹായുതി 152 മുതൽ 160 വരെ സീറ്റും, മഹാവികാസ് 130 മുതൽ 138 വരെയും, മറ്റുള്ളവർ 6 മുതൽ 8 വരെ സീറ്റും നേടുമെന്നും പറയുന്നു. പീപ്പിൾ പൾസ് നടത്തിയ സർവേ പ്രകാരം മഹായുതി 182 സീറ്റുകളും മഹാവികാസ് 97 ഉം, മറ്റുള്ളവർ 9 സീറ്റും നേടുമെന്നാണ് പ്രവചിക്കുന്നത്. പിഎംഎആർക്യു നടത്തിയ സർവേയിൽ 137 മുതൽ 157 വരെ സീറ്റും, മഹാവികാസ് 126 മുതൽ 146 വരെ സീറ്റുകളും, മറ്റുള്ളവർ 2 മുതൽ 8 വരെയും സീറ്റ് നേടുമെന്നാണ് പ്രവചനം.
ALSO READ: രണ്ടാം ഘട്ടം വിധിയെഴുതി ജാർഖണ്ഡ്; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
സംസ്ഥാനത്തെ 288 നിയമസഭ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 62 സീറ്റും വിദര്‍ഭയിലാണ്. ഇതിൽ 36 സീറ്റില്‍ ഇരു പാര്‍ട്ടികളും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. സംസ്ഥാനത്തെ മൊത്തം വോട്ടർമാർ 9.6 കോടിയാണ്. ഇതിൽ യുവാക്കൾ 12 ശതമാനമാണ്. 47.7 ശതമാനം സ്ത്രീ വോട്ടർമാരാണ്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനം സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്.