മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന സംഭവത്തിൽ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളി. രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ബുധനാഴ്ച പരിഗണിക്കും.
READ MORE: ഹോട്ടൽ മുറിയിൽ മദ്യക്കുപ്പികളും മയക്കുമരുന്ന് ട്യൂബും; മൈനാഗപ്പള്ളി കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി
കഴിഞ്ഞ ദിവസം, സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെടുത്തിരുന്നു. ഇവർ 14ാം തീയതി ഹോട്ടലിൽ താമസിച്ച് ലഹരി ഉപയോഗിച്ചതിൻ്റെ തെളിവുകളാണ് ഹോട്ടലിൽ നിന്ന് പൊലീസിന് ലഭിച്ചത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ മാസം മൂന്നു തവണ ഇതേ ഹോട്ടലിൽ മുറിയെടുത്തുവെന്നും കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
READ MORE: മൈനാഗപ്പള്ളി അപകടം: ശ്രീക്കുട്ടി ആവശ്യപ്പെട്ടത് വണ്ടി നിർത്താൻ; മകളെ മനഃപൂർവ്വം കുടുക്കിയതെന്ന് അമ്മ
പ്രതികളായ ശ്രീക്കുട്ടിയും അജ്മലും പിടികൂടുമ്പോൾ മദ്യപിച്ചിരുന്നതായും, എംഡിഎംഎ ഉപയോഗിച്ചിരുന്നതായും നേരത്തെ പൊലീസ് കണ്ടെത്തിയതായി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോർട്ടിൽ സൂചിപ്പിപ്പിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ പ്രതികൾ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകിയതെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കി.