NEWSROOM

അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പ് ; ഇന്ന് രാത്രി രാജ്യത്ത് ബ്ലാക്ക് ഔട്ട് ഡ്രില്‍

രാജ്യത്തെ സുപ്രധാനമായ മറ്റു നഗരങ്ങളിലും മോക് ഡ്രില്ലിന്‍റെ ഭാഗമായി ബ്ലാക്ക് ഔട്ട് ഡ്രില്‍ നടന്നു. തയ്യാറെടുപ്പ് വ്യോമാക്രമണം അടക്കം സാഹചര്യങ്ങളെ നേരിടാന്‍.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യാ- പാക് സംഘർഷം യുദ്ധ സമാനമായ ഘട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടക്കും. ഇന്ത്യയിലെ സുപ്രധാന നഗരങ്ങളിലാണ് രാത്രി ബ്ലാക്ക് ഔട്ട് നടക്കുക.

ഡല്‍ഹി, മുംബൈ നഗരങ്ങളിൽ 8 മണിക്ക് 15 മിനിറ്റുനേരം ലെെറ്റുകള്‍ അണയ്ക്കണം. രാജ്യത്തെ സുപ്രധാനമായ മറ്റു നഗരങ്ങളിലും മോക് ഡ്രില്ലിന്‍റെ ഭാഗമായി ബ്ലാക്ക് ഔട്ട് ഡ്രില്‍ നടന്നു.തയ്യാറെടുപ്പ് വ്യോമാക്രമണം അടക്കം സാഹചര്യങ്ങളെ നേരിടാന്‍.

രാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, ആശുപത്രി ഐസിയുകൾ എന്നിവയെ ബ്ലാക്ക് ഔട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

SCROLL FOR NEXT