വിശ്രമ ജീവിതം ആനന്ദകരമാക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.വിശ്രമകാലത്തെന്നല്ല ഏതു കാലത്തും ജീവിതം സന്തോഷകരമാക്കുന്നതിൽ സാമ്പത്തിക സുരക്ഷിതത്വത്തിന് പ്രധാന്യമുണ്ട്. അപ്പോ പിന്നെ വിശ്രമകാലത്തെ കഥ പ്രത്യേകം പറയേണ്ടതില്ലല്ലോ?,ഇന്നിപ്പോ ജോലിയിൽ നിന്ന് വിരമിക്കുന്നതിന് പ്രയമാകുന്നതുവരെ കാത്തിരിക്കുന്ന പതിവുപോലുമില്ല. പലരും മടുക്കുമ്പോൾ തന്നെ ജോലിയിൽ നിന്ന് വരമിക്കുന്നത് പതിവാണ്.
മൈക്രോ റിട്ടേർമെൻ്റ് പോലെ തിരക്കു പിടിച്ച ജോലികളിൽ നിന്ന് ഇടവേളകളെടുക്കുന്ന പതിവും ഉണ്ട്. റിട്ടയർമെൻ്റ് ഏതുമാകട്ടെ, അത് ചെറുപ്പത്തിലോ, പ്രയാമകുമ്പോഴോ എപ്പോൾ വേണമെങ്കിലും ആകാം. പക്ഷെ അതിനായി ചില മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്. കൃത്യമായ പ്ലനിംഗില്ലാതെ വിരമിച്ചാൽ വിശ്രമ ജീവിതം വലിയ പ്രതിസന്ധികളിലൂടെ നീങ്ങാനാണ് സാധ്യത.
ജോലിയൊക്കെ നിർത്തി വിശ്രമിക്കാൻ പ്ലാനിടുന്നവർ ഏറെയാണ്. വരുമാന മാർഗം എല്ലാം നിർത്തി വിശ്രമകാലത്തേക്ക് കടക്കുമ്പോൾ, എന്തൊക്കെ മുൻകരുതലാണ് എടുക്കേണ്ടതെന്നറിഞ്ഞിരിക്കണം. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ.
ജോലിയിൽ നിന്ന് വിരമിക്കൽ എന്നാൽ ഒഴിവാക്കാനാകാത്ത കാര്യമാണ്. അങ്ങനെ വരുമ്പോ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് എമർജൻസി ഫണ്ട്.അതായത് അത്യാവശ്യ ഘട്ടങ്ങളിൽ ചെലവഴിക്കാനായി ഒരു തുക കരുതിവയ്ക്കുക. പെട്ടെന്ന് ഒരാവശ്യം വന്നാൽ ജോലിയുള്ള സമയത്തേതുപോലെ കടം വാങ്ങാനോ, ലോണെടുക്കാനോ കഴിഞ്ഞെന്നു വരില്ല. അവിടെയാണ് എമർജൻസി ഫണ്ട് ആശ്വാസമാകുന്നത്.
മറ്റൊന്ന് കടങ്ങൾ വീട്ടുക എന്നതാണ്. സ്ഥിരവരുമാനം ഇല്ലാതായാൽ ഇഎംഐ ഉൾപ്പെടെയുള്ള അടവുകൾ പ്രശ്നമാകും. അതുകൊണ്ട് കടം തീർക്കാൻ മറക്കരുത്. മാസ അടവുകളും, മറ്റ് ബാധ്യതകളും എല്ലാം തീർത്തുവേണം വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ. അല്ലെങ്കിൽ അത് കടുത്ത ആശങ്കകളാകും സമ്മാനിക്കുക.
വിശ്രമകാലമെന്ന് പറഞ്ഞാലും ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ള കാലമാണ്. പ്രത്യേകിച്ചും വയസായവരിൽ. അതുകൊണ്ടു തന്നെ ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതും അനിവാര്യമാണ്. നിലവിലുള്ള അസുഖങ്ങളും, പിന്നീട് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും കണക്കിലെടുത്ത് അനുയോജ്യമായ ഇൻഷുറൻസ് പ്ലാനുകൾ തെരഞ്ഞെടുക്കുക.
റിട്ടയർമെൻ്റ് വരുമാനം എന്നതിന് ജോലിയുള്ള കാലത്തേ പ്രധാന്യം നൽകേണ്ടതുണ്ട്. കയ്യിലുള്ള പണം എടുക്കുന്നതിനനുസരിച്ച് ഇല്ലാതാകുന്ന ഒന്നാണ്. അതിലേക്ക് കുറച്ചെങ്കിലും തുടർച്ചയായി നിക്ഷേപിച്ചാൽ മാത്രമേ സ്ഥിരമായി പണം ഉപയോഗിക്കാനാകൂ. പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ ഓഹരികൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ സ്ഥിര നിക്ഷേപങ്ങൾ ഉറപ്പു വരുത്താം.