NEWSROOM

പെരിന്തല്‍മണ്ണ പോളിടെക്നിക് യൂണിയന്‍ ഭരണം കൈവിട്ട് എസ്എഫ്ഐ; 52 വര്‍ഷത്തെ ചരിത്രം തിരുത്തി എംഎസ്എഫ് സഖ്യം

കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക് യൂണിയനും എംഎസ്എഫ് സഖ്യം പിടിച്ചെടുത്തു

Author : ന്യൂസ് ഡെസ്ക്



മലപ്പുറം പെരിന്തല്‍മണ്ണ പോളിടെക്നിക് യൂണിയന്‍ എസ്എഫ്ഐയില്‍ നിന്ന് എംഎസ്എഫ് സഖ്യം പിടിച്ചെടുത്തു. 52 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എസ്എഫ്ഐക്ക് ഇവിടെ യൂണിയന്‍ ഭരണം നഷ്ടമാകുന്നത്. ജനറൽ സീറ്റുകൾ ഉൾപ്പെടെ മുഴുവൻ സീറ്റുകളിലും എംഎസ്എഫ് മുന്നണി വിജയിച്ചു.

കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക് യൂണിയനും എംഎസ്എഫ് സഖ്യം പിടിച്ചെടുത്തു. കോളേജിന്‍റെ ചരിത്രത്തിലാദ്യമായാണ് എംഎസ്എഫ് യൂണിയന്‍ ഭരണം നേടുന്നത്. ജനറല്‍ സീറ്റുകളില്‍ ഏഴില്‍ നാലും എംഎസ്എഫ് സഖ്യം നേടിയപ്പോള്‍ എസ്എഫ്ഐ മൂന്ന് സീറ്റില്‍ ഒതുങ്ങി.

അതേസമയം, കോഴിക്കോട് മലാപ്പറമ്പ് വനിത പോളിടെക്നിക് യൂണിയന്‍ എസ്എഫ്ഐ നിലനിര്‍ത്തി. മലപ്പുറം ചേളാരി പോളിടെക്നിക് യൂണിയന്‍ മൂന്ന് വര്‍ഷത്തിന് ശേഷം എംഎസ്എഫില്‍ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. ഏഴ് ജനറല്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

SCROLL FOR NEXT