മലപ്പുറം ജില്ലയിലെ മഴക്കെടുതിയിൽ 66 ക്യാമ്പുകളിലായി 1280 കുടുംബങ്ങളിലെ 3475 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ഏറനാട് താലൂക്കില്‍ 12 ക്യാമ്പുകളാണുള്ളത് ഇവിടെ 82 കുടുംബങ്ങളാണ് താമസിക്കുന്നത്. തിരൂരില്‍ 17 ക്യാമ്പുകളിലായി 448 കുടുംബങ്ങളും, തിരൂരങ്ങാടിയില്‍ 13 ക്യാമ്പുകളില്‍ 399 കുടുംബങ്ങളും, പെരിന്തല്‍മണ്ണയില്‍ 52 കുടുംബങ്ങളാണ് 10 ക്യാമ്പുകളിലായി കഴിയുന്നത്. പൊന്നാനിയില്‍ ഒമ്പത് ക്യാമ്പുകളിലായി 187 കുടുംബങ്ങളും, നിലമ്പൂരില്‍ നാല് ക്യാമ്പുകളിലായി 110 കുടുംബങ്ങളും, കൊണ്ടോട്ടി താലൂക്കിൽ ഒരു ക്യാമ്പില്‍ രണ്ട് കുടുംബങ്ങളുമാണ് കഴിയുന്നത്. ഏതാനും മണിക്കൂറുകളായി മഴ കുറവുള്ള സാഹചര്യത്തില്‍ കൂടുതല്‍ പേരെ വീടുകളിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, കാലവര്‍ഷക്കെടുതിയും ഉരുൾപൊട്ടലും മൂലം, വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഈ ക്യാമ്പുകളില്‍ 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും ഉള്‍പ്പെടെ 8304 പേരാണ് കഴിയുന്നത്.
Read More: ചൂരൽമല ഉരുൾപൊട്ടൽ: ഉറ്റവരെ കാത്ത് പളനിസ്വാമി
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിചിരുന്നു. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.