NEWSROOM

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള വിഷയം; എ.എം.എം.എയുമായി ബന്ധപ്പെട്ടതല്ല: സിദ്ദീഖ്

സംഘടനാ തെരഞ്ഞെടുപ്പിനെതിരെ നടന്‍ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചെന്നും പ്രശ്ന പരിഹാരത്തിന് ഭരണഘടനാ ഭേദഗതി ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാനും യോഗത്തില്‍ തീരുമാനമായെന്നും ജനറല്‍ സെക്രട്ടറി സിദ്ദീഖ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിലപാട് അറിയിച്ച് എ.എം.എം.എ. റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള വിഷയമാണെന്നും അത് എ.എം.എം.എയുമായി ബന്ധപ്പെട്ടതല്ലെന്നും ജനറല്‍ സെക്രട്ടറി സിദ്ദീഖ് പറഞ്ഞു. കൊച്ചിയിലെ സംഘടനയുടെ ഓഫീസില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവേയാണ് സിദ്ദീഖ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിലേക്കുള്ള നാലാമത്തെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. സംഘടനാ തെരഞ്ഞെടുപ്പിനെതിരെ നടന്‍ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചെന്നും പ്രശ്ന പരിഹാരത്തിന് ഭരണഘടനാ ഭേദഗതി ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാനും യോഗത്തില്‍ തീരുമാനമായെന്നും ജനറല്‍ സെക്രട്ടറി സിദ്ദീഖ് അറിയിച്ചു.

SCROLL FOR NEXT