NEWSROOM

സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍

മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ജീവനക്കാര്‍ തുറന്നു നോക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

സിനിമ-സീരിയില്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍. തിരുവനന്തപുരം വാൻ‌റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടൽ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ജീവനക്കാര്‍ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മരണകാരണം വ്യക്തമായിട്ടില്ല.

'അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സീരിയല്‍ അഭിനയത്തിനായാണ് ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.

രണ്ട് ദിവസമായി ഹോട്ടലില്‍ നിന്നും ദിലീപ് ശങ്കര്‍ പുറത്തു പോയിട്ടില്ലെന്നാണ് സൂചന. ഒപ്പം അഭിനയിക്കുന്നവര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഹോട്ടലില്‍ അന്വേഷിച്ചെത്തിയിരുന്നു.

പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ. ഫോറന്‍സിക് സംഘം മുറിയില്‍ പരിശോധന നടത്തും.

SCROLL FOR NEXT