ഡെൻമാർക്കിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഫയർ ഫൈറ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ വിജയികളായി മലയാളി സംഘം. സിയാൽ ജീവനക്കാരായ ജിസൻ സ്റ്റീഫൻ, ആൽവിൻ പോൾ, റെജിൻ വിൽസൺ എന്നിവർക്ക് വിമാനത്താവളത്തിൽ ആവേശജ്ജ്വലമായ വരവേൽപ്പൊരുക്കി.
15-ാമത് അന്താരാഷ്ട്ര ഫയർഫൈറ്റേഴ്സ് ഗെയിംസിലായിരുന്നു മൂവർ സംഘം നേട്ടം സ്വന്തമാക്കിയത്. ശക്തമായ മത്സരം നേരിടേണ്ടി വന്ന ഗെയിംസിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടിയാണ് ജന്മനാട്ടിലേക്കുള്ള ഇവരുടെ മടക്കം. ചാംപ്യൻഷിപ്പിൽ പഞ്ചഗുസ്തി, വടംവലി എന്നീ മത്സരങ്ങളിലാണ് മെഡൽ തിളക്കം.
ALSO READ: ഹൃദയഭേദകം! ട്രെയിനിലിരുന്ന് എആർഎമ്മിൻ്റെ വ്യാജ പതിപ്പ് കാണുന്ന ആളുടെ വീഡിയോ പങ്കു വെച്ച് ജിതിൻ ലാൽ
സിയാൽ ഏവിയേഷൻ റെസ്ക്യൂ ആൻ്റ് ഫയർ ഫെെറ്റിംഗ് വിംഗിലെ ജീവനക്കാരാണ് ജിസൻ സ്റ്റീഫനും ആൽവിൻ പോളും റെജിൻ വിൽസണും. സിയാൽ സ്റ്റാഫ് അസോസിയേഷൻ, എൽദോസ് കുന്നപ്പള്ളി എംഎൽഎ, ആലുവ മുൻസിപ്പൽ ചെയർമാൻ എംഒ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ വമ്പിച്ച സ്വീകരണം ഒരുക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 21 പേർ പങ്കെടുത്ത മത്സരത്തിലാണ് മെഡൽ നേട്ടത്തോടെ ഇവർ രാജ്യത്തിൻ്റെ അഭിമാനമായി മാറിയത്.