NEWSROOM

അമ്മയ്‌ക്കൊപ്പം നാട്ടിൽ ഈസ്റ്റർ ആഘോഷിച്ച് മടങ്ങി; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ

കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കുവൈറ്റിൽ മലയാളികളായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അബ്ബാസിയയിലെ ഫ്ലാറ്റിലാണ്, നഴ്‌സുമാരായ ഭാര്യയെയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്. പൊലീസും ഫോറൻസിക് സംഘവും ഫ്ലാറ്റിലെത്തി പരിശോധന നടത്തി.

കണ്ണൂർ നടുവിൽ പഞ്ചായത്തിലെ മണ്ഡളം സ്വദേശിയാണ് സൂരജ്. ഈസ്റ്റർ ആഘോഷിക്കാനാണ് സൂരജ് ജോൺ അവസാനമായി വീട്ടിലെത്തിയത്. കഴിഞ്ഞാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച് കുവൈറ്റിലേക്ക് മടങ്ങിയത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സൂരജ് അമ്മ തങ്കമ്മയെ വീഡിയോ കോൾ ചെയ്തിരുന്നു. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്. രണ്ടുപേരും എറണാകുളത്തെ ബോർഡിങ്‌ സ്കൂൾ വിദ്യാർഥികളാണ്.

SCROLL FOR NEXT