NEWSROOM

തമിഴ്നാട്ടില്‍ നിയന്ത്രണം വിട്ട ലോറി ഇഡ്ഡലി കടയിലേക്ക് പാഞ്ഞുകയറി മലയാളി മരിച്ചു

ഇന്ന് പുലർച്ചെ തേനി ഉത്തമ പാളയം ബസ് സ്റ്റാൻഡിന് സമീപത്തു വെച്ചായിരുന്നു അപകടം.

Author : ന്യൂസ് ഡെസ്ക്


തമിഴ്നാട് തേനി ഉത്തമപാളയത്ത് നിയന്ത്രണം വിട്ട ലോറി ഇഡ്ഡലി കടയിലേയ്ക് പാഞ്ഞ് കയറി മലയാളി മരിച്ചു. അപകടത്തില്‍ മൂന്നു പേർക്ക് പരിക്കേറ്റു. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉത്തമ പാളയം ബസ് സ്റ്റാൻഡിന് സമീപത്തു വെച്ചായിരുന്നു അപകടം.

കേരളത്തിൽ നിന്നും തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും ഇടിച്ചു തെറിപ്പിയ്ക്കുകയും സമീപത്തെ കടയിലേയ്ക് പാഞ്ഞു കയറുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശികളായ മറ്റു മൂന്നുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

SCROLL FOR NEXT