NEWSROOM

ഗുല്‍മാര്‍ഗില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മൃഗങ്ങളുടെ ആക്രമണത്തിന്റെ സൂചനകളും ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുല്‍മാര്‍ഗ് പൊലീസ് പറഞ്ഞതായി നാട്ടുകല്‍ പൊലീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മംകോട് അബ്ദുല്‍ സമദ് -ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനിബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുല്‍മാര്‍ഗിലെ വനമേഖലയില്‍ നിന്നാണ് ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം 13 നാണ് യുവാവ് വീട്ടില്‍ നിന്ന് പോയത്.

ഗുല്‍മാര്‍ഗ് പൊലീസാണ് കുടുംബത്തെ വിവരമറിയിച്ചത്. മൃഗങ്ങളുടെ ആക്രമണത്തിന്റെ സൂചനകളും ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുല്‍മാര്‍ഗ് പൊലീസ് പറഞ്ഞതായി നാട്ടുകല്‍ പൊലീസ് അറിയിച്ചു. 

SCROLL FOR NEXT