NEWSROOM

മലയാളി വൈദികൻ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ഇനി കർദിനാൾ; പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി വൈദികൻ

വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

മലയാളി വൈദികൻ കർദ്ദിനാൾ പദവിയിലേക്ക്. സിറോ മലബാർ സഭാ കർദ്ദിനാൾ ആയി മലയാളി വൈദികൻ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചു. കർദ്ദിനാൾ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി വൈദികൻ ആണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്.


ചങ്ങനാശേരി മാമ്മൂട്‌ ലൂർദ്ദ് മാതാ പള്ളി ഇടവകാംഗവും ചങ്ങനാശേരി അതിരൂപതാ അംഗവുമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

SCROLL FOR NEXT