ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച ഇടുക്കി വെള്ളത്തൂവൽ സ്വദേശി അമൽ മോഹൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി. ചീഫ് സെക്രട്ടറി ഇടപെട്ടതിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ഏകോപിപ്പിക്കാൻ ഡല്‍ഹിയിലെ എന്‍ആര്‍കെ ഡെവലപ്‌മെൻ്റ് ഓഫീസിനെ ചുമതലപ്പെടുത്തിയെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു.
കേദാര്‍നാഥില്‍ നിന്ന് മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി എംബാം ചെയ്തായിരിക്കും മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരിക.
ഗരുഡ കൊടുമുടി കയറുന്നതിനിടെ മലമുകളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമൽ മോഹൻ, സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അമലിനൊപ്പം ഉണ്ടായിരുന്ന കൊല്ലം സ്വദേശി വിഷ്ണുവാണ് മരണവിവരം നാട്ടിൽ അറിയിച്ചത്.