NEWSROOM

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

പരുക്കേറ്റവരെ മൈസൂരിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കർണാടക ഹുൻസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ (22)നാണ് മരിച്ചത്. അപകടത്തിൽ 30 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SCROLL FOR NEXT